22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
Kerala

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

നടപ്പു സാമ്പത്തിക വർഷത്തിലെ (2021-2022) അവസാന പ്രവൃത്തി ദിവസങ്ങളിൽ ട്രഷറികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു (09.03.2022 ലെ 17/2022/ധന നമ്പർ സർക്കുലർ) നടപ്പു സാമ്പത്തിക വർഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 30ന് വൈകിട്ട് 5 മണിവരെ മാത്രമാണ്. ഈ സമയത്തിനു ശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സ്വീകരിക്കില്ല. ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കൽ കോപ്പികൾ ഈ സമയപരിധിക്കുള്ളിൽ ട്രഷറികളിൽ സമർപ്പിക്കണം. എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാരും ചെക്ക് പുറപ്പെടുവിക്കുന്ന അധികാരികളും (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കമുള്ള) ട്രഷറി ഓഫീസർമാരും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

Related posts

പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം

Aswathi Kottiyoor

കുടിശിക പിരിക്കാതെ വൈദ്യുതി ബോർഡ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox