റഷ്യൻ സൈന്യത്തിന് യുക്രെയ്നിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുന്നുവെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം. യുദ്ധത്തില്‍ ഇതുവരെ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായുള്ള കണക്കുകളാണ് ട്വിറ്ററിലൂടെ മന്ത്രാലയം പുറത്തുവിട്ടത്.
14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ 1,487 കവചിത വാഹനങ്ങൾ, 96 വിമാനങ്ങള്‍, 230 പീരങ്കികൾ, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തു. “യുക്രൈനിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.