24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ്
Kelakam

കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ്

കേളകം: അടിസ്ഥാന വികസനത്തിലൂന്നി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കൂറ്റ് അവതരിപ്പിച്ചു. 33,08,30,452 കോടി രൂപ വരവും, 32,85,71,000 ചിലവും 22,59,452 ലക്ഷം രൂപ നിക്കി ബാക്കിയും പ്രതിക്ഷിക്കുന്ന ബജറ്റാണ് കേളകം ഗ്രാമ പഞ്ചായത്തിൻ്റേത്. ടൂറിസം, റോഡ്‌, അടിസ്ഥാന മേഖല തുടങ്ങിയുടെ വികസനത്തിനായി 1,23,00,000 രൂപ വകയിരിത്തിയിട്ടുണ്ടു്. കാർഷിക മേഖലയ്ക്ക് 25,50,000 രൂപ വകയിരുത്തി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 20,00,00,000 രൂപ വകയിരുത്തി. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിക്കായി 1,30,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് 16,50,000 രൂപയും കല, കായിക , സാംസ്കാരിക മേഖലയ്ക്ക് 6,00,000 രൂപയും, പ്രകൃതി സംരക്ഷണം, വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ ഇവയ്ക്കായി 21,80,000 രൂപയും വകയിരുത്തി. കുടിവെള്ളം , ശുചിത്വം മേഖലക്കായി 21,00, 000 രൂപയും, മെയിൻറനൻസ് പദ്ധതികൾക്കായി 1,14,00000 രൂപയും, വനിത, ശിശു, വൃദ്ധ, ക്ഷേമ മാനസിക വെല്ലുവിളികൾ നേരിവർ തുടങ്ങിയവക്കായി 48,00,000 രൂപയും വകയിരുത്തിയിരിക്കുന്നു. വൈദ്യുതി കണക്ഷൻ പ്രവർത്തികൾക്കായി 12,00,000 രൂപയും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി 5,00,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്

Related posts

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്.

Aswathi Kottiyoor

പരിസ്ഥിതി ദിനാഘോഷം*

Aswathi Kottiyoor
WordPress Image Lightbox