ചുങ്കക്കുന്ന്: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ചുങ്കക്കുന്ന് പാരീഷ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബാബു കാരുവേലില്‍, മിനി പൊട്ടങ്കല്‍,ലൈസ തടത്തേല്‍, ബാബു മാങ്കോട്ടില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ലക്ഷ്മിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. 70 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്