21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്ന്റ്‌മെന്റും: സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി
Kerala

വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്ന്റ്‌മെന്റും: സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഇ ഹെൽത്ത് സൗകര്യമുള്ള 303 ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കും. ആശുപത്രികളിലെ ക്യൂവും ഇതുവഴി ഒഴിവാക്കാൻ കഴിയും. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യമായി യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കണം
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്ക്കണം. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.
എങ്ങനെ അപ്പോയ്ന്റ്‌മെന്റെടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്ന്റ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

Related posts

ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഫാക്ടിന് സർവകാലനേട്ടം; ലാഭം 613 കോടി, വിറ്റുവരവ് 6198 കോടി

WordPress Image Lightbox