24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്
Kerala

ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്

20 കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2022 ഏപ്രിൽ ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.
2017-2018 സാമ്പത്തിക വർഷം മുതൽ ഏതെങ്കിലും വർഷത്തിൽ 20 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ ഏപ്രിൽ ഒന്ന് മുതൽ ഇ-ഇൻവോയ്‌സ് തയ്യാറാക്കണം.
ഇ-ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും, വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ – ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 50 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഏപ്രിൽ ഒന്ന് മുതൽ 20 കോടി രൂപയായി കുറച്ചത്.
ഇ-ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ ഇ-ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടലായ https://einvoice1.gst.gov.in വഴിയോ ഇ-ഇൻവോയ്‌സ് രജിസ്‌ട്രേഷൻ എടുക്കണം. ഇ-വേ ബിൽ പോർട്ടലിൽ രജിസ്‌ട്രേഷൻ ഉള്ള വ്യാപാരികൾക്ക് ആ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഇ-ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.
ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്‌സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ-ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരികൾ അവരവരുടെ വ്യാപാര സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

Related posts

മരുന്നു കമ്പനികളുടെ കൊള്ള തുടരും: അവശ്യമരുന്നുകളിൽ കോവിഡ്‌ വാക്‌സിനുമില്ല

Aswathi Kottiyoor

കേരളത്തിൽ സംരംഭകത്വ ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റുകളുടെ സാധ്യത ആരായും: പി.ശ്രീരാമകൃഷ്ണൻ

Aswathi Kottiyoor

ചൈനയിൽ കോവിഡ് കുതിക്കുന്നു ; പ്രതിദിനം 3200 പേർക്ക്‌ രോഗം സ്ഥിരീകരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox