24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ബജറ്റ്‌ വിഹിതത്തിൽ വർധന 774 കോടി
Kerala

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ബജറ്റ്‌ വിഹിതത്തിൽ വർധന 774 കോടി

തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി ബജറ്റിൽ ഇത്തവണ 774 കോടി രൂപ കൂടുതൽ വകയിരുത്തിയതായി മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തുക മുൻവർഷങ്ങളേക്കാൾ കുറവാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസനഫണ്ട് 8048 കോടി രൂപ, മെയിന്റനൻസ് ഫണ്ട് 3005 കോടി, ജനറൽ പർപ്പസ് ഫണ്ട് 1850 കോടി എന്നിവയുൾപ്പെടെ 12903 കോടി രൂപയാണ് വകയിരുത്തിയത്. മുൻവർഷം ലഭിച്ചത് 12229 കോടി രൂപയായിരുന്നു.

മെയിന്റനൻസ് ഫണ്ട് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്ക് വിഭജിച്ച് നൽകി. ജനറൽ പർപ്പസ് ഫണ്ടും കേന്ദ്ര ധനകമീഷൻ ഗ്രാൻഡ് ഒഴികെയുള്ള വികസന ഫണ്ടും പൂർണമായി നൽകിയിട്ടില്ല. ബജറ്റ് വിഹിതത്തിന്റെ മൂന്നിലൊന്നാണ് നൽകിയത്. ആറാം സംസ്ഥാന ധന കമീഷന്റെ രണ്ടാം റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ ആയതിനാലാണ് ഫണ്ട് വിഭജനം പൂർത്തിയാകാത്തതെന്നും മന്ത്രി പറഞ്ഞു.

Related posts

തെ​ര​ഞ്ഞെ​ടു​പ്പ്​: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം

Aswathi Kottiyoor

കോഴിക്കോട്ടേക്കുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും, മാര്‍ച്ച് 26മുതൽ

Aswathi Kottiyoor

മഞ്ഞളാംപുറം യു.പി സ്‌കൂളില്‍ സ്‌കൂള്‍ തല പബ്ലിക് ഹിയറിംഗ് മീറ്റിംഗ് നടത്തി

Aswathi Kottiyoor
WordPress Image Lightbox