ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് “കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര” സംഘടിപ്പിച്ചു. ശ്രേയയസ് നെടുമുണ്ട യൂണിറ്റ് ഫാ. വർഗീസ് കണിയാംപറമ്പലിന്റെയും ഇരിട്ടി ബാലജ്യോതി കോർഡിനേറ്റർ റോസമ്മ, പ്രിയ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം ബാലജ്യോതി കുട്ടികളാണ് കാനന യാത്രയിൽ പങ്കെടുത്തത്. വളയംചാൽ ആറളം വന്യജീവി സങ്കേതത്തിൽ നടന്ന പരിപാടിയിൽ ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ വന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിനു കയലോടൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺ രമേശൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
previous post