24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എല്ലാരംഗത്തും സ്വയം പര്യാപ്തതയും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തി ആറളം ഗ്രാമ പഞ്ചായത്ത് ബജറ്റ്
Iritty

എല്ലാരംഗത്തും സ്വയം പര്യാപ്തതയും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തി ആറളം ഗ്രാമ പഞ്ചായത്ത് ബജറ്റ്

ഇരിട്ടി : 398091436 രൂപ വരവും 393343203 രൂപ ചിലവും 4748233 രൂപവും മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബജറ്റ് ആറളം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. പച്ചപ്പ് നിറഞ്ഞ , ജലലഭ്യതയുള്ള ഗതാഗത സൗകര്യങ്ങളുള്ള, ശുചിത്വ സുന്ദരമായ ഗ്രാമവും, എല്ലാ രംഗത്തും സ്വയം പര്യാപ്തത കൈവരിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പഞ്ചായത്തു വൈസ് പ്രസിഡന്റ് ജെസിമോൾ വാഴപ്പിള്ളി പറഞ്ഞു.
കൃഷി, മൃഗസംരക്ഷണം ഉൾപ്പെടെ ഉൽപാദന മേഖലയിൽ 12652083 രൂപ , പശ്ചാതല മേഖലയിൽ കെട്ടിടങ്ങളും റോഡുകളും പ്രവർത്തികൾക്കു വേണ്ടി 241134000- രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ഉപയോഗിച്ച് റോഡുകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണങ്ങൾ ഉൾപ്പെട നടത്തി വൻ വികസനം കൈവരിക്കുവാനാണ് ഉദേശിക്കുന്നത്.
കൂടാതെ അലോപതി, ആയർവേദം, ഹോമിയോ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലക്ക് 40,00,000, സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകളും ഫർണിച്ചറുകളും സാരഥി പദ്ധതി ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ 8100000,
പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന 37 അംഗൻവാടികൾക്കും പോഷകാഹാരം വിതരണം ചെയ്യുന്നതിന് 90 ലക്ഷം, ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായ്എംജിഎൻ ആർ ഇ ജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി, ഊർജ മേഖലയിൽ പഴയ തെരുവ് വിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച നിലാവ് പദ്ധതിക്കു വേണ്ടി ആദ്യ ഗഡുവായി 25,00,000/- ലക്ഷം, പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി ഭവന നിർമ്മാണ മേഖലയിൽ നിന്നും 310000/- , പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായി 6418000, കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം, ജല ജീവൻ മിഷൻ എന്നീ പദ്ധതികൾക്കായ് 25,00,000/- , സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, തൊഴിൽ രഹിത വേതനം തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി 10 കോടി രൂപ എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

അനുശോചിച്ചു

Aswathi Kottiyoor

ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത്

Aswathi Kottiyoor

കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox