24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു
Kerala

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തും. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.

എ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ൽ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.

Related posts

ക്രിസ്തുമസ് പുതുവത്സര ബമ്പർ പ്രകാശനം

Aswathi Kottiyoor

എയർ ക്രൂവിനെതിരെയുള്ള പീഡന പരാതിയിൽ നടപടിയുമായി എയർഇന്ത്യ

Aswathi Kottiyoor

പ്രതിസന്ധിയിലായ സൈനിക സ്‌‌കൂള്‍ സംരക്ഷിക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox