22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്
Iritty

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

ത​ല​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി കൗ​ൺ​സി​ൽ മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ന്മേ​ലു​ള്ള ച​ർ​ച്ച ഇ​ന്ന് ന​ട​ത്തും. 78,03, 44,966 രു ​പ വ​ര​വും 74,09,65,525 രൂ​പ പ്ര​തീ​ക്ഷി​ത ചെ​ല​വും 3,93,79,441 രൂ​പ നീ​ക്കി​യി​രി​പ്പും ക​ണ​ക്കാ​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റി​ൽ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് .

പൈ​തൃ​ക സ​മൃ​ദ്ധി​യും പ്ര​കൃ​തി ര​മ​ണീ​യ​ത​യും സം​ഗ​മി​ക്കു​ന്ന ത​ല​ശേ​രി​യി​ലെ ടൂ​റി​സം മേ​ഖ​ല​യെ നി​ർ​ണാ​യ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റു​മെ​ന്ന വാ​ഗ്ദാ​ന​വും ബ​ജ​റ്റി​ൽ പ​റ​യുന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ത്തു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ർ​ക്കിം​ഗ് പ്ലാ​സ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​താ​യി ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ ത​രി​ശ് നി​ല​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കും. വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ടം, ന​ഗ​ര​സ​ഭ ദാ​രി​ദ്ര​മി​ല്ലാ​ത്ത ന​ഗ​ര​മാ​ക്കും. എ​ല്ലാ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളും ഹൈ​ടെ​ക് ആ​ക്കും. അ​ഴു​ക്കു ചാ​ൽ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി ചെ​ല​വ​ഴി​ക്കും. ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും. ന​ഗ​ര​സ​ഭാ സ്ഥ​ല​ത്ത് അ​ര​ക്കോ​ടി ചെ​ല​വ​ഴി​ച്ച് ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കും. വ​നി​താ ഹോ​ട്ട​ൽ നി​ർ​മി​ക്കാ​നും ബ​ജ​റ്റി​ൽ 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തിയി​ട്ടു​ണ്ട്. ചെ​യ​ർ​പേ​ഴ്സ​ൺ ജ​മു​ന റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

മാടത്തിയിലെ സ്‌റ്റേഡിയം നിർമ്മാണം – പഴശ്ശി പദ്ധതിയുടെ സ്ഥലം സ്‌റ്റേഡിയം നിർമ്മാണത്തിനായി വിട്ടുനൽകുന്നതിനുള്ള മന്ത്രി തല ചർച്ച 23 ന്

Aswathi Kottiyoor

പട്ടാപ്പകലും കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ – നാട്ടുകാർ ഭീതിയിൽ……….

Aswathi Kottiyoor

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor
WordPress Image Lightbox