22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദുരിതാശ്വാസനിധി : മുഖ്യമന്ത്രിയെ അയോഗ്യനാക്കാനാകില്ല: ലോകായുക്ത
Kerala

ദുരിതാശ്വാസനിധി : മുഖ്യമന്ത്രിയെ അയോഗ്യനാക്കാനാകില്ല: ലോകായുക്ത

മുൻ സർക്കാരെടുത്ത തീരുമാനത്തിന്റെ പേരിൽ മുഖ്യമന്ത്രിയടക്കം നിലവിലെ മന്ത്രിമാരെ ആരെയും അയോഗ്യരാക്കാനാകില്ലെന്ന്‌ ലോകായുക്ത വ്യക്തമാക്കി. മന്ത്രിമാരുടെ രക്തം കുടിക്കുക മാത്രമാണ്‌ പരാതിക്കാരുടെ ലക്ഷ്യമെന്നും ലോകായുക്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ധനസഹായം കൈമാറിയതിനെതിരായ ഹർജിയിൽ വാദം കേൾക്കവെയാണ്‌ ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്ത ജസ്റ്റിസ്‌ ഹാറൂൺ അൽ റഷീദ്‌ എന്നിവരുടെ പരാമർശം. കേസ്‌ വിധി പറയാൻ മാറ്റി.

മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ്‌ ഉഴവൂർ വിജയൻ എന്നിവരുടെ മരണശേഷം കുടുംബത്തിനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാഹനത്തിന്‌ അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും ധനസഹായം നൽകിയിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ ആർ എസ്‌ ശശികുമാർ ആണ്‌ ലോകായുക്തയെ സമീപിച്ചത്‌.
മന്ത്രിസഭാ തീരുമാനപ്രകാരമാണ്‌ ദുരിതാശ്വാസനിധിയിൽനിന്ന്‌ സഹായം നൽകിയത്‌. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്‌ക്ക്‌ പരിശോധിക്കാനാകില്ലെന്ന്‌ സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ അറ്റോർണി ടി എ ഷാജി, സ്പെഷ്യൽ ഗവ. പ്ലീഡർ പാതിരിപ്പള്ളി എസ്‌ കൃഷ്‌ണകുമാരി എന്നിവർ വാദിച്ചു. മന്ത്രിമാരുടെ ബന്ധുക്കൾക്കോ മറ്റോ സഹായം നൽകിയെന്നു പരാതിയില്ല. സ്വജനപക്ഷപാതിത്വം ഉണ്ടായില്ലെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. മന്ത്രിമാർ പദവി ദുരുപയോഗം ചെയ്‌തെന്ന്‌ പരാതിക്കാരൻ പോലും ആക്ഷേപിക്കാത്തതിനാലും പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത്‌ അംഗീകരിച്ചാണ്‌ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അയോഗ്യരാക്കുന്നത്‌ ആലോചിക്കുന്നില്ലെന്ന്‌ ലോകായുക്ത വ്യക്തമാക്കിയത്‌

Related posts

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗരേഖകളും ലംഘിച്ചു.

Aswathi Kottiyoor

കെഎഫ്സിയുടെ വായ്പ ആസ്തി 10000 കോടിയാക്കും: ധനമന്ത്രി

Aswathi Kottiyoor

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor
WordPress Image Lightbox