കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) പിന്തുണയോടെ പ്രവർത്തിക്കുന്ന ടിയടെക്ക് ഹെൽത്ത്കെയർ ടെക്നോളജീസിൽ 22 കോടിയിലധികം (30 ലക്ഷം ഡോളർ) രൂപയുടെ നിക്ഷേപം. ബോട്സ്വാന കേന്ദ്രമായ ആശുപത്രി മേഖലകളിൽ സംരംഭകനായ മലയാളി ബാലറാം ഒറ്റപത്താണ് നിക്ഷേപം നടത്തിയത്.
ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് ആരോഗ്യ പരിരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ടിയടെക്ക്. ഡോ. രമേഷ് മാധവൻ, ജിതിൻ രഞ്ജിത് എന്നിവരാണ് സ്ഥാപകർ. ബോട്സ്വാനയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസ് ഗ്രൂപ്പ് സിഇഒ രാമചന്ദ്രൻ ഒറ്റപത്തിന്റെ മകനാണ് ബാലറാം. 2015ൽ സ്ഥാപിച്ച ടിയടെക്കിന് തൃശൂർ, കൊച്ചി, ബംഗളൂരു, അമേരിക്ക എന്നിവിടങ്ങളിൽ ഓഫീസുണ്ട്.