• Home
  • Kerala
  • ആരോഗ്യകേരളം പെണ്ണിന്റെ കൈകളിൽ ; ഭാവി ഡോക്ടർമാരിൽ 60 ശതമാനത്തിലധികവും വനിതകൾ
Kerala

ആരോഗ്യകേരളം പെണ്ണിന്റെ കൈകളിൽ ; ഭാവി ഡോക്ടർമാരിൽ 60 ശതമാനത്തിലധികവും വനിതകൾ

തിരുവനന്തപുരം
വരും വർഷങ്ങളിൽ കേരളത്തിലെ ഡോക്ടര്‍മാരില്‍ 60 ശതമാനത്തിലധികവും വനിതകളായിരിക്കുമെന്ന്‌ പഠനം. ആരോഗ്യ–- അനുബന്ധ മേഖലകളിലും പെണ്ണിന്റെ കരുത്തിലാകും ഭാവി കേരളം. 2021–-22ൽ ആരോഗ്യ–- അനുബന്ധ കോഴ്‌സുകളിൽ 80 ശതമാനത്തിലധികവും പെൺകുട്ടികളാണ്‌ പ്രവേശനം നേടിയത്. അഡ്മിഷനെടുത്ത 23,003 പേരില്‍ 18,715 (81.35 ശതമാനം) പെൺകുട്ടികളാണ്‌. ഡോക്ടർമാർക്കു പുറമെ, നഴ്‌സുമാർ, ലാബ്‌ ടെക്‌നീഷ്യന്മാർ, എക്സ്‌റേ ടെക്‌നോളജി, റേഡിയോഗ്രഫി, റേഡിയോ തെറാപ്പി തുടങ്ങിയ മേഖലകളും വനിതാ പങ്കാളിത്തത്താൽ ശക്തമാകുന്നു.

കേരളത്തിലെ സാമൂഹികാരോഗ്യത്തിന്റെ സൂചികകൂടിയാണ്‌ കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്‌. വൈദ്യശാസ്‌ത്ര അനുബന്ധ കോഴ്‌സുകളിൽ ഭൂരിഭാഗവും പെൺകുട്ടികൾ പ്രവേശനം നേടിയതിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ഉയർന്ന സ്‌ത്രീ സാക്ഷരതയും സാമൂഹിക, രാഷ്ട്രീയ മുന്നേറ്റവുമാണ് ഈ ചരിത്രമാറ്റത്തിന്‌ വഴിയൊരുക്കിയത്‌. 2021–-22ൽ സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളില്‍ ബിരുദ പ്രവേശനം നേടിയതിൽ 64.60 ശതമാനവും പെൺകുട്ടികളാണ്‌. പ്രൊഫഷണൽ കോഴ്‌സുകളിലും പെൺകുട്ടികളുടെ പ്രവേശനാനുപാതം കുത്തനെ ഉയർന്നു. കാർഷിക സർവകലാശാല, വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ സർവകലാശാല, ഫിഷറീസ്‌ ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്‌ സർവകലാശാല തുടങ്ങിയ ഇടങ്ങളിലും പെൺകുട്ടികളുടെ പ്രവേശനം 70 ശതമാനത്തിനു മുകളിലാണ്‌. ടെക്നിക്കൽ ഹൈസ്കൂൾ, പോളിടെക്‌നിക്‌, ബിടെക്‌ എന്നീ കോഴ്‌സുകൾക്കു മാത്രമാണ്‌ പെൺ അനുപാതം കുറഞ്ഞതെന്നും അവലോകന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

Related posts

പ്ലസ്‌വണ്‍: ഗ്രേസ്‌മാര്‍ക്ക്‌ ലഭിച്ചവര്‍ക്ക്‌ ഇനി ബോണസ്‌ പോയിന്റ്‌ ഇല്ല

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

‘വിലക്കിൽ’ വീഴില്ല കുതിക്കും കേരള സവാരി; സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox