24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജൈവ പച്ചക്കറി കൃഷിയിൽ മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കന്ററി സ്കൂളിന് നൂറുമേനി
Iritty

ജൈവ പച്ചക്കറി കൃഷിയിൽ മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കന്ററി സ്കൂളിന് നൂറുമേനി

ജൈവ പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് സെന്റ് തോമസ് ഹയർ സെക്കൻഡറി മണിക്കടവ് എൻ എസ് എസ് യൂണിറ്റ് . ആഹാരം ഔഷധമാണ് എന്ന ആശയം യുവ തലമുറയക്ക് കൈമാറാനായി എൻ എസ് എസ് യുണിറ്റ് നടത്തിയ പച്ചക്കറി കൃഷിയിൽ പടവലം , ചീര, തക്കാളി , വെണ്ട തുടങ്ങിയ വിളകൾ വിളവെടുപ്പിനു തയ്യാറായി .മണ്ണ് കൈകൊണ്ട് തൊടുന്നത് പോലും പുതിയ തലമുറയിലെ രക്ഷിതാക്കൾ വിലക്കുന്ന ഇക്കാലത്ത് കുട്ടികൾ മണ്ണിലിറങ്ങി അധ്വാനിക്കുന്നതിൻ്റെ ആനന്ദവും അവർ അനുഭവിച്ചറിഞ്ഞു. അവർ നട്ട പച്ചക്കറിതൈകൾ പൂ വിട്ട് കായകൾ വിരിയുന്നത് വരെ പരിചരണം നൽകി വളണ്ടിയർന്മാർ. കൂടെ നിന്നു വിളവെടുപ്പ് ആഘോഷമാക്കിയിരിക്കുകയാണ് ഈ മിടുക്കന്മാർ .എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റിജോ ചാക്കോയുടെ മേൽനോട്ടത്തിൽ ആണ് കൃഷിയിറക്കിയത്, വളണ്ടിയർ ലീഡർമാർ സദാ സമയവും കൂടെ ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് കൃഷിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.പി എ പ്രസാദ് , ജുബിൻ,ശോഭ ടോം ജ്യോതിസ് ജോസ് തുടങ്ങിയ അധ്യാപകരുടെ സഹായവും മാനേജ്മെൻറിൻ്റെ സഹായവും കൂടിയായപ്പോൾ കൃഷിയിലെ വിജയത്തിന് പത്തരമാറ്റ് തിളക്കം കൂട്ടി

Related posts

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

ബിരുദദാന ചടങ്ങും അവാർഡ് വിതരണവും നടത്തി

Aswathi Kottiyoor

ഇരിട്ടി നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍………..

Aswathi Kottiyoor
WordPress Image Lightbox