22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണിയിൽ: മുഖ്യമന്ത്രി
Kerala

സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണിയിൽ: മുഖ്യമന്ത്രി

രാജ്യത്ത്‌ സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണി നേരിടുന്ന കാലഘട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മാധ്യമപുരസ്കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 180 രാജ്യങ്ങളുടെ പട്ടികയിൽ 140–-ാം സ്ഥാനത്താണ് ഇന്ത്യ. ഒരുകാലത്ത്‌ നിർഭയത്വത്തിന്റെയും ധീരതയുടെയും പ്രതീകമായിരുന്ന ഇന്ത്യൻ മാധ്യമങ്ങളിൽ പലതും ഇന്ന് അധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. കശ്മീരിൽ ഇന്റർനെറ്റ് നിഷേധിക്കുകയും മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടപ്പെടുകയും ചെയ്തപ്പോൾ ഇന്ത്യയിലെ പ്രബല മാധ്യമങ്ങളിൽ ഭൂരിപക്ഷവും നാവ് അനക്കിയില്ല. പൗരത്വ നിയമം, നോട്ട് നിരോധനം, കർഷക നിയമ ഭേദഗതി തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഭരണകൂട വ്യാഖ്യാനങ്ങൾക്കപ്പുറം പോകേണ്ട എന്ന നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്. ജനാധിപത്യ സമൂഹത്തിലെ വാച്ച് ഡോഗ്(കാവൽനായ്‌ക്കൾ) ആകേണ്ട മാധ്യമങ്ങൾ അധികാരികളുടെയും കോർപറേറ്റുകളുടെയും ലാപ്‌ഡോഗ് (വളർത്തു നായ്‌ക്കൾ) ആയി അധഃപതിക്കുന്നതാണ്‌ കാണേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഡയറക്ടർ എസ് ഹരികിഷോർ, കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. പുരസ്‌കാരദാന ചടങ്ങിനുശേഷം ഷഹബാസ് അമൻ നയിച്ച “മധുരമായി നിന്നെ’ എന്ന സംഗീത പരിപാടിയും അരങ്ങേറി.

Related posts

സൂര്യഗായത്രി വധക്കേസ്‌: പ്രതി അരുണിന്‌ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

Aswathi Kottiyoor

തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല; പരിയാരത്ത് രോഗികൾ ദുരിതത്തിൽ –

Aswathi Kottiyoor

അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു.

WordPress Image Lightbox