24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം: രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ൽ ആ​ഭ്യ​ന്ത​ര സ​മി​തി വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം: രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ൽ ആ​ഭ്യ​ന്ത​ര സ​മി​തി വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി പ​രി​ഗ​ണി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. പാ​ര്‍​ട്ടി​ക​ളും അ​ണി​ക​ളും ത​മ്മി​ല്‍ തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി ബ​ന്ധ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ ബാ​ധ്യ​ത​യി​ല്ലാ​ത്ത​തെ​ന്നും ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം പാ​ര്‍​ട്ടി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള​ട​ക്കം പ​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്താ​ല്‍ സ​മി​തി​ക്ക് രൂ​പം ന​ല്‍​ക​ണ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ​യും വ​കു​പ്പു മേ​ധാ​വി​ക​ളെ​യും സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വെ ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

സി​നി​മാ സം​ഘ​ട​ന​ക​ളി​ല്‍ ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​ക​ള്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍​ക്കൊ​പ്പം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലു​ള്‍​പ്പെ​ടെ ഈ ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ റൈ​റ്റ്‌​സ് റി​സേ​ര്‍​ച്ച് ആ​ന്‍​ഡ് അ​ഡ്വോ​ക്ക​സി (സി​സി​ആ​ര്‍​ആ​ര്‍​എ) എ​ന്ന സം​ഘ​ട​ന​യും ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു.

ഈ ​ഹ​ര്‍​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സി​പി​എം, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി, കേ​ര​ള ടെ​ലി​വി​ഷ​ന്‍ ഫെ​ഡ​റേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ ന്യൂ​സ് പേ​പ്പ​ര്‍ സൊ​സൈ​റ്റി, കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍, ഫെ​ഫ്ക എ​ന്നി​വ​യെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്.

Related posts

സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും

Aswathi Kottiyoor

നിഷ് 25-ാം വർഷത്തിലേക്ക്; ആഘോഷങ്ങളുടെ ഭാഗമായുള്ള പദ്ധതികൾ മുഖ്യമന്ത്രി ഇന്ന്(17 മേയ്) ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

മ​ങ്കി​പോ​ക്സ്: ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ കേ​ര​ള​ം അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox