24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ല: മുഖ്യമന്ത്രി
Kerala

വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ല: മുഖ്യമന്ത്രി

വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളം ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനു മാതൃകയാകുംവിധം കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണു സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കമിട്ട മാതൃകാപരമായ പദ്ധതികൾ പൂർത്തീകരിച്ചും പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചുമാണു മുന്നോട്ടു നീങ്ങുന്നത്. അതിനുള്ള മുന്നൊരുക്കങ്ങളെ അനാവശ്യ വിവാദങ്ങളിലാൽ തടുക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. വരും തലമുറയ്ക്കായുള്ള ദീർഘകാല പദ്ധതികൾ നാടിന് ആവശ്യമാണ്. ആ യാത്രയിൽ ചാലകശക്തിയായി വർത്തിക്കാൻ മാധ്യമങ്ങൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഊര്‍ജോൽപ്പാദനശേഷി 5000 മെഗാവാട്ടാകും

Aswathi Kottiyoor

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor

രാത്രിസമയത്ത് MDMA എത്തിക്കും; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പിടികൂടിയത് ബലപ്രയോഗത്തിലൂടെ..

Aswathi Kottiyoor
WordPress Image Lightbox