• Home
  • Kerala
  • ഒടിടിയോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ തിയറ്റർ ഉടമാസംഘം
Kerala

ഒടിടിയോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ തിയറ്റർ ഉടമാസംഘം

തിയറ്ററുകൾ പൂർണ പ്രദർശനസജ്ജമായിട്ടും ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകളുടെ ഒഴുക്ക്‌ തുടരുന്നത്‌ തടയാൻ വഴിതേടി തിയറ്റർ ഉടമാസംഘടനകൾ. ദുൽഖർ സൽമാൻ നായകനും നിർമാതാവുമായ പുതിയ സിനിമ ഒടിടിയിൽ റിലീസ്‌ ചെയ്യാൻ തീരുമാനിച്ചതിന്‌ പിന്നാലെയാണിത്‌. 23ന്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെയും 31ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ യുണൈറ്റഡ്‌ ഓർഗനൈസേഷൻ ഓഫ്‌ കേരളയുടെയും (ഫിയോക്‌) ജനറൽബോഡി കൊച്ചിയിൽ ചേരും. തിയറ്ററുകളുടെ നിലനിൽപ്പിന്‌ ഭീഷണിയാകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം റിലീസുകൾ തടയാനുള്ള വഴിതേടലാണ്‌ പ്രധാന അജൻഡ.

ഒടിടി റിലീസുകൾ വർധിക്കുന്നത്‌ ഭാവിയിൽ തിയറ്ററുകൾക്ക്‌ ഭീഷണിയാകുമെന്ന്‌ ഫിയോക്‌ പ്രസിഡന്റ്‌ കെ വിജയകുമാറും എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീറും പറഞ്ഞു. കോവിഡ്‌ വ്യാപനകാലത്ത്‌ തിയറ്ററുകൾ അടച്ചിട്ടപ്പോഴാണ്‌ ഒടിടി റിലീസ്‌ വർധിച്ചത്‌. ഇക്കാലത്ത്‌ തിയറ്റർ ഉടമകളും ഒടിടിയെ അനുകൂലിച്ചു. നിർമാണം പൂർത്തിയായ ചിത്രങ്ങൾ റിലീസ്‌ ചെയ്യാനാകാത്തതിനാൽ നിർമാതാക്കൾക്കുണ്ടായ സാമ്പത്തികബാധ്യത കണക്കിലെടുത്തായിരുന്നു അത്‌. പതിനെട്ട്‌ മാസത്തിനിടെ ഇരുനൂറിലേറെ ചിത്രങ്ങൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തി. എന്നാ ൽ, തിയറ്ററുകൾ തുറന്നിട്ടും താരങ്ങളും നിർമാതാക്കളും ഒടിടി പ്രേമം തുടരുന്നതാണ്‌ തിയറ്റർ ഉടമകളെ ചൊടിപ്പിക്കുന്നത്‌. ആവശ്യത്തിന്‌ പ്രേക്ഷകരില്ലെന്ന പേരിലാണ്‌ മോഹൻലാലിന്റെ മരയ്‌ക്കാർ സിനിമ ഒടിടിയിലേക്ക്‌ പോകാനൊരുങ്ങിയത്‌. എന്നാൽ, ദുൽക്കറിന്റെ ‘കുറുപ്പ്‌’ ഇക്കാലത്ത്‌ തിയറ്ററുകളുടെ രക്ഷയ്‌ക്കെത്തിയിരുന്നു.

Related posts

പാഠപുസ്‌തകം ഇത്തവണയും നേരത്തേ; മാർച്ച്‌ ആദ്യവാരത്തോടെ വിതരണം ആരംഭിക്കാൻ ശ്രമം

Aswathi Kottiyoor

പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

Aswathi Kottiyoor

വേഗപ്പൂട്ടില്ല, ഉള്ളത് എയര്‍ഹോണും ലേസര്‍ ലൈറ്റും; 5 ടൂറിസ്റ്റ് ബസുകൾക്ക് വിലക്ക്.*

Aswathi Kottiyoor
WordPress Image Lightbox