26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗണിതപഠനത്തില്‍ സഹായിക്കാന്‍ വിഡിയോ ഉത്തരങ്ങളുമായി ഷോആന്‍സ്.കോം
Kerala

ഗണിതപഠനത്തില്‍ സഹായിക്കാന്‍ വിഡിയോ ഉത്തരങ്ങളുമായി ഷോആന്‍സ്.കോം

ഗണിതപഠനം നിരന്തരമായി ക്രിയകള്‍ ചെയ്ത് ഉറപ്പിയ്ക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതു കണക്കിലെടുത്ത് മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റില്‍ വിശദീകരിക്കുന്ന സേവനവുമായി ഷോആന്‍സ്.കോം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടത്തില്‍ 10, 11, 12 സിബിഎസ്ഇ ക്ലാസുകളിലെ ഗണിതപാഠങ്ങളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് വിഡിയോകളിലൂടെ വിശദീകരിച്ചു നല്‍കിയിരിക്കുന്നത്. ഇന്ത്യയെമ്പാടുമുള്ള നൂറോളം ഗണിത അധ്യാപകരുടെ സഹായത്തോടെ കൊച്ചിയിലും മുംബൈയിലുമുള്ള സ്റ്റുഡിയോകളിലാണ് വിഡിയോകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഷോആന്‍സ് മാര്‍ക്കറ്റിംഗ് മേധാവി രാം മോഹന്‍ നായര്‍ പറഞ്ഞു.

നിലവില്‍ മൂന്നു ഗ്രേഡിലുമായി പതിനായിരത്തിലേറെ ആന്‍സര്‍ വിഡിയോകള്‍ അപ് ലോഡ് ചെയ്തു കഴിഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തിനുള്ളില്‍ മൂന്നു ക്ലാസിനുമായി ഒരു ലക്ഷം വിഡിയോകള്‍ അപ് ലോഡ് ചെയ്യും. ആഴ്ച തോറും 1500-നടുത്ത് പുതിയ വിഡിയോകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഗണിതത്തോട് വിരക്തി തോന്നുന്നവര്‍ക്കുപോലും താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തില്‍ അതീവലളിതമായാണ് വിഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായിച്ച് മനസ്സിലാക്കുന്നതിനേക്കാള്‍ ഹൃദിസ്ഥമാക്കാനെളുപ്പം ദൃശ്യങ്ങളിലൂടെയാണെന്നതിനാലാണ് വിഡിയോകളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിക്ക് തനിയെ ചെയ്ത് പഠിക്കാനും സൗകര്യമുണ്ട്. തെറ്റുന്ന ഉത്തരങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന വിഡിയോകള്‍ ഓരോ ചോദ്യത്തിനുമുണ്ടാകും. www.showans.com സന്ദര്‍ശിച്ച് ഒരു മള്‍ട്ടിപ്പ്ള്‍ ചോയ്സ് ടെസ്റ്റ് സൗജന്യമായി ചെയ്യുന്നതിലൂടെ ഷോആന്‍സില്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ അധ്യായങ്ങളിലും തെരഞ്ഞെടുത്ത നിശ്ചിത എണ്ണം വിഡിയോകള്‍ സൗജന്യമായി നല്‍കിയിട്ടുമുണ്ട്.

Related posts

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു.

Aswathi Kottiyoor

ഓപ്പറേഷൻ സരൾ രാസ്‌ത 3 ; 67 റോഡിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ വിജിലൻസ്‌

Aswathi Kottiyoor

കെ ഫോൺ വ്യാപിപ്പിക്കും ; ഈ വർഷം രണ്ടുലക്ഷം വാണിജ്യാടിസ്ഥാന കണക്ഷൻ

Aswathi Kottiyoor
WordPress Image Lightbox