24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും ; ഓൺലൈൻ റിസർവേഷൻ നാളെമുതൽ
Kerala

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും ; ഓൺലൈൻ റിസർവേഷൻ നാളെമുതൽ

ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനംചെയ്യും. സാംസ്കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംവിധായകൻ അനുരാഗ് കശ്യപാണ്‌ മുഖ്യാതിഥി. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലും നഷ്ടപ്പെട്ട ഖുർദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.

ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശിപ്പിക്കും. വി കെ പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ മാസിക ഏറ്റുവാങ്ങും.

Related posts

എൽഐസി ഐപിഒ : 100 ശതമാനം ഓഹരിക്കും അപേക്ഷകര്‍

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor

നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്: ഒ​ൻ​പ​ത് മ​ര​ണം

Aswathi Kottiyoor
WordPress Image Lightbox