യൂറോപ്പിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്താനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
കോവിഡ് വൈറസിന്റെ ജനിതക ശ്രേണീകരണം ഊര്‍ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു. രാജ്യത്തെ വാക്സിനേഷന് സാഹചര്യം, മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തുടങ്ങിയ വിഷയങ്ങളും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിശകലനം ചെയ്തു.