32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • വയോസേവന പുരസ്‌കാരം പ്രഖ്യാപിച്ചു ; കലാമണ്ഡലം ക്ഷേമാവതിക്കും നിലമ്പൂർ ആയിഷയ്ക്കും ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം
Kerala

വയോസേവന പുരസ്‌കാരം പ്രഖ്യാപിച്ചു ; കലാമണ്ഡലം ക്ഷേമാവതിക്കും നിലമ്പൂർ ആയിഷയ്ക്കും ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകക്കുള്ള പ്രഥമ വയോസേവന പുരസ്‌കാരം മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. വയോജന സുരക്ഷ അവബോധമുണ്ടാക്കാൻ പുരസ്‌കാരം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

വയോജന സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്ത് -അരിമ്പൂർ പഞ്ചായത്ത് (തൃശൂർ), ബ്ലോക്ക് പഞ്ചായത്ത് -മാനന്തവാടി (വയനാട്), ജില്ലാ പഞ്ചായത്ത് -തിരുവനന്തപുരം, എൻജിഒ/സ്ഥാപനം പത്തനംതിട്ട – ജിഗ്ലാൽ ആശ്വാസ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ്, മെയിന്റനൻസ് ട്രിബ്യൂണൽ- ആർഡിഒ ഇരിങ്ങാലക്കുട, സർക്കാർ ഓൾഡ് ഏജ് ഹോം തിരുവനന്തപുരം പുലയനാർകോട്ട കെയർഹോം, മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങളായി വി കെ -തങ്കമ്മ (കൊല്ലം), രാജം ഗോപി (എറണാകുളം), കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രകടനം രാമചന്ദ്രൻ(കണ്ണൂർ), ഡോ. ഉസ്താദ് ഹസൻ ഭായ്(കാസർകോട്‌).
കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ എന്നിവർക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം നൽകും. മന്ത്രി ആർ ബിന്ദു ചെയർപേഴ്സണും സാമൂഹ്യനിതീ ഡയറക്ടർ എം അഞ്ജന, സംസ്ഥാന വയോജന കൺവീനർ അമരവിള രാമകൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 മുതൽ 1 ലക്ഷം വരെ തുകയും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം.

Related posts

കെ സ്റ്റോർ ഫലപ്രദമായി ഉപയോഗിക്കണം: സ്പീക്കർ എ എൻ ഷംസീർ

Aswathi Kottiyoor

‘ദീപാവലി വരുന്നു….ജാഗ്രത വേണം’; ഡൽഹി നഗരത്തിൽ വായു മലിനീകരണം കുറയുന്നതായി റിപ്പോർട്ടുകൾ

Aswathi Kottiyoor

എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക്‌ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox