23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ ആറ് ലക്ഷം പേർക്ക് ചികിത്സാ സഹായം
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ ആറ് ലക്ഷം പേർക്ക് ചികിത്സാ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി 2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ഏകദേശം ആറ് ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 1106.44 കോടി രൂപയാണ് അതിനായി അനുവദിച്ചത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021 മെയ് മുതൽ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നൽകിക്കഴിഞ്ഞു.
സർക്കാരിന്റെ പ്രഖ്യാപിത നയമായ പൊതുആരോഗ്യമേഖലയുടെ ശാക്തീകരണവും അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തലും മികച്ച രീതിയിൽ പ്രവർത്തനം തുടരുകയാണ്. ഇതിന്റെ തെളിവു കൂടിയാണ് ഈ കണക്കുകൾ. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടുമ്പോഴും ക്ഷേമകാര്യങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തിയിരുന്നു. ജനത്തിന്റെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞാണ് സർക്കാരിന്റെ ഓരോ ക്ഷേമ പ്രവർത്തനവും മുന്നോട്ട് പോകുന്നത്.

Related posts

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പോലീസുകാരെ തട്ടിക്കൊണ്ടുപോയി, 10 പേർ അറസ്റ്റിൽ

Aswathi Kottiyoor

ദേ​ശീ​യ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ 18നു ​കേ​ര​ള​ത്തി​ല്‍

Aswathi Kottiyoor
WordPress Image Lightbox