ശബരിമല വിമാനത്താവളത്തിന് എത്രയുംവേഗം അനുമതി നൽകണമെന്ന് പാർലമെന്റിന്റെ ഗതാഗത–- വിനോദസഞ്ചാര സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. സർക്കാരിന്റെ സാങ്കേതിക–- സാമ്പത്തിക സാധ്യതാപഠനത്തിന്റെ തൽസ്ഥിതി അറിയാൻ താൽപ്പര്യമുണ്ട്.
സാധ്യതാപഠനം പൂർത്തീകരിച്ച് അനുമതി ലഭ്യമാക്കാൻ പ്രതിരോധമന്ത്രാലയവുമായും കെഎസ്‌ഐഡിസിയുമായും വ്യോമയാനമന്ത്രാലയം ഇടപെടണം–- ആന്ധ്രയിൽനിന്നുള്ള രാജ്യസഭാംഗം ടി ജി വെങ്കടേഷ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തു. എരുമേലി ശബരിമല വിമാനത്താവളത്തിനായി 2020 ജൂണിലാണ് കെഎസ്‌ഐഡിസി അപേക്ഷിച്ചത്.