22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗ്യാസ്‌ കോയമ്പത്തൂരിലേക്ക്‌; ഗെയിൽ മൂന്നാംഘട്ടത്തിനും അനുമതി
Kerala

ഗ്യാസ്‌ കോയമ്പത്തൂരിലേക്ക്‌; ഗെയിൽ മൂന്നാംഘട്ടത്തിനും അനുമതി

ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിനും അനുമതിയായി. വാളയാറിൽനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പ്‌ലൈനിനാണ്‌ ദ പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) സുരക്ഷാ അനുമതി നൽകിയത്‌. പാലക്കാട്‌ സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ ഈ ആഴ്‌ച ഇന്ധനം എത്തിക്കുന്നതോടെ പദ്ധതി കമീഷൻ ചെയ്യും.
പെസോയുടെ രണ്ടംഗസംഘം ഫെബ്രുവരി 11നും 12നും സുരക്ഷാപരിശോധന നടത്തിയിരുന്നു. ഒമ്പതിനാണ്‌ അനുമതി ലഭിച്ചതായി സന്ദേശം ലഭിച്ചതെന്ന്‌ ഗെയിൽ ജനറൽ മാനേജർ ജോസ്‌ തോമസ്‌ പറഞ്ഞു.

സിറ്റി ഗ്യാസിന്റെ വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ (ഐഒഎജിപിഎൽ) വാളയാറിലെ പ്രധാന സ്‌റ്റേഷനിലേക്കാണ്‌ ഗെയിൽ ഗ്യാസ്‌ നൽകുക. വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പൈപ്ഡ്‌‌ നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി.
പാലക്കാട്ടെ പമ്പുകളിൽ ആദ്യം സിഎൻജി എത്തും. പിഎൻജി അടുത്തമാസം പാലക്കാട്‌ എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിലെ വീടുകളിൽ എത്തിക്കും. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌ പാലക്കാട്‌ നഗരത്തിലും എത്തിക്കുമെന്ന്‌ ഐഒഎജിപിഎൽ അധികൃതർ പറഞ്ഞു. തുടർന്ന്‌ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലകളിലെ സിറ്റി ഗ്യാസ്‌ പദ്ധതികൾക്ക്‌ ഇന്ധനം ലഭിക്കും.

പാലക്കാട്‌ കൂറ്റനാടുമുതൽ വാളയാർവരെ 94 കിലോമീറ്റര്‍ പൈപ്പ്‌ലൈനിന്റെ നിർമാണം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഇതും കോയമ്പത്തൂർവരെയുള്ള 12 കിലോമീറ്റർ പൈപ്പ്‌ലൈനും ചേർന്നാണ്‌ കമീഷൻ ചെയ്യുന്നത്‌. കൊച്ചിയിലെ വ്യവസായശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പ്‌ലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ആഗസ്ത്‌‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു ലൈൻ 2021 ജനുവരി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചു. ഗെയിൽ പൈപ്പ്‌ലൈൻ കേരളത്തിലൂടെ പോകുന്നത്‌ 510 കിലോമീറ്ററാണ്‌.

Related posts

ബ​ഫ​ർ​സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ർ​ണ​യി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

Aswathi Kottiyoor

*സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor

ശബരിമല മേൽശാന്തി നിയമനം: അന്തിമവാദം 11ന്‌

Aswathi Kottiyoor
WordPress Image Lightbox