കേളകം: ഭൂനികുതി വർധിപ്പിക്കാനുള്ള സർക്കാരിന്റെ ബജറ്റ് തീരുമാനം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) കണ്ണൂർ ജില്ലാ കമ്മിറ്റി.
തെറ്റായ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. വിലത്തകർച്ച, കാലാവസ്ഥ വ്യതിയാനം, വന്യമൃഗ ശല്യം, വർധിച്ച കൂലിച്ചെലവുകൾ, തൊഴിലാളി ക്ഷാമം എന്നിവയിൽ കാർഷിക പ്രതിസന്ധി നേരിടുകയാണ്.
പരമ്പരാഗത രീതി ഉപേക്ഷിച്ചു ഭൂമിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂനികുതി നിശ്ചയിക്കണമെന്നും ചെറുകിട കർഷകരെ ഭൂനികുതി വർധനയിൽ നിന്ന് ഒഴിവാക്കണമെന്നും കിഫ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ടുകാവുങ്കൽ, സെക്രട്ടറി എം.ജെ. റോബിൻ, ട്രഷറർ പ്രിൻസ് ദേവസ്യ, ടോമി ചാത്തംപാറ, ഉണ്ണി ജോസഫ്, അനിൽ താഴത്തെമുറി, റഹിയാനത്ത് സുബി, ജേക്കബ് എബ്രാഹാം, ജോണി, ഷൈജൻ തടങ്ങഴി തുടങ്ങിയവർ പ്രസംഗിച്ചു.