30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഭക്ഷണം കഴിക്കാൻ സമയമില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്‌‌
Kerala

ഭക്ഷണം കഴിക്കാൻ സമയമില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്‌‌

ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയിലെ വിതരണ ജീവനക്കാർ സമരത്തിൽ. ന്യായമായ വേതനം നൽകണമെന്ന ആവശ്യവുമായാണ്‌ സമരം. ജോലിക്കിടെ കൃത്യമായി ഭക്ഷണം കഴിക്കാൻ പോലുമാകുന്നില്ല. കമ്പനിയിലെ ഭരണപരിഷ്‌കാരങ്ങളിലൂടെ ജീവനക്കാർക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. 15 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്താൽ 400 രൂപയാണ്‌ 2022 മുതൽ നൽകുന്നത്‌. മുൻവർഷത്തെ അപേക്ഷിച്ച്‌ 75 ശതമാനം കുറവാണിത്‌. ഇടവേളയില്ലാതെ 15 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണമെന്നാണ് സൊമാറ്റോയുടെ പുതിയ ബുക്കിങ്‌ രീതി.

അതിനാൽ ഭക്ഷണം കഴിക്കാൻപോലും സമയമില്ലാത്ത സാഹചര്യമാണ്‌. പിരിച്ചുവിടുമെന്നും അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുമെന്നും പൊലീസ്‌ കേസ്‌ നൽകുമെന്നും കമ്പനിയുടെ ഭീഷണിയുണ്ട്‌–-ജീവനക്കാർ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്കും മുഖ്യമന്ത്രിക്കും ഇവർ നിവേദനം നൽകിയിട്ടുണ്ട്‌. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ഉറപ്പുനൽകി. അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജീവനക്കാർ.

Related posts

ലോക്ഡൗൺ നീട്ടിയേക്കും; തീ​​രു​​മാ​​നം മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ

Aswathi Kottiyoor

സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവനക്കാരും സ്മാർട്ടാകണം: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

*സ്വകാര്യ ബസ് സമരം മാറ്റിവച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന്*

Aswathi Kottiyoor
WordPress Image Lightbox