24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുകടത്തിൽ കേരളം ഒൻപതാം സ്ഥാനത്ത്
Kerala

പൊതുകടത്തിൽ കേരളം ഒൻപതാം സ്ഥാനത്ത്

ഏറ്റവുമധികം പൊതുകടം പേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒൻപതാം സ്ഥാനത്ത്. കഴി‍ഞ്ഞ വർഷവും കേരളം ഒൻപതാം സ്ഥാനത്തായിരുന്നു. 3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടമെന്ന് ബജറ്റ് രേഖകൾ ചൂണ്ടിക്കാട്ടുന്നു. യുപിയാണ് ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി. രണ്ടാമത് തമിഴ്നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്. ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. പിന്നാലെ സിക്കിമും (8,065 കോടി) പുതുച്ചേരിയും (10,063 കോടി). കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ, കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന തമിഴ്നാട് ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതായിരുന്ന മഹാരാഷ്ട്ര ഇപ്പോൾ മൂന്നാമതും മൂന്നാമതായിരുന്ന ബംഗാൾ ഇക്കുറി നാലാമതുമായി.

Related posts

ഇ​ന്ത്യ​യി​ല്‍ 5-ജി ​ഉ​ട​ൻ; ലേ​ല​ത്തി​ന് കേ​ന്ദ്രാ​നു​മ​തി

Aswathi Kottiyoor

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 786 കോ​ടി​യു​ടെ പ​ദ്ധ​തി

Aswathi Kottiyoor

വിസ്‌മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

Aswathi Kottiyoor
WordPress Image Lightbox