24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനം വേനൽ ചൂടിൽ തിളയ്ക്കുന്നു ; ആ​റ് ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ചയും ക​ന​ത്ത ചൂ​ടി​ന് സാ​ധ്യ​ത
Kerala

സംസ്ഥാനം വേനൽ ചൂടിൽ തിളയ്ക്കുന്നു ; ആ​റ് ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ചയും ക​ന​ത്ത ചൂ​ടി​ന് സാ​ധ്യ​ത

സംസ്ഥാനം വേനൽ ചൂടിൽ തിളയ്ക്കുന്നു. ആ​റ് ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ചയും ക​ന​ത്ത ചൂ​ടി​ന് സാ​ധ്യ​തയെന്നാണ് റിപ്പോർട്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് വ​ര​ണ്ട കാ​ലാ​വ​സ്ഥാ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ള്ള ആ​റ് ജി​ല്ല​ക​ൾ​ക്ക് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് തിങ്കളാഴ്ചയും തു​ട​രും. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ച പ​ക​ൽ താ​പ​നി​ല​യി​ൽ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​വി​ട​ങ്ങ​ളി​ൽ 36 ഡി​ഗ്ര സെ​ൽ​ഷ്യ​സി​നും മു​ക​ളി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് നി​ഗ​മ​നം.

പു​ന​ലൂ​രി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ള്ളാ​നി​ക്ക​ര​യി​ൽ 38.4 ഡി​ഗ്രി സെ​ൽ​ഷ്യ​സും പാ​ല​ക്കാ​ട് പ​ക​ൽ താ​പ​നി​ല 37.6 ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ൽ 36.9 ഡി​ഗ്രി സെ​ൽ​ഷ്യ​സും കോ​ട്ട​യ​ത്ത് 36.6 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ര​ണ്ട വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തും ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​നി​ട​യാ​ക്കു​ന്നു.

Related posts

കെഎസ്ആർടിസി: ടാർഗറ്റ് തികച്ചാൽ 5ന് പൂർണ ശമ്പളം; നിർദേശവുമായി മന്ത്രിയും എംഡിയും.

Aswathi Kottiyoor

തണുത്ത്‌ വിറച്ച്‌ താഴ്‌വാരം ; ശ്രീനഗർ ജമ്മു ദേശീയപാത അടച്ചു

Aswathi Kottiyoor

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor
WordPress Image Lightbox