24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​പി​എ​ഫ് പ​ലി​ശ: തൊ​ഴി​ൽ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Kerala

ഇ​പി​എ​ഫ് പ​ലി​ശ: തൊ​ഴി​ൽ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നു​ള്ള പ​ലി​ശ കു​റ​ച്ച കേ​ന്ദ്ര ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം 8.1 ശ​ത​മാ​നം പ​ലി​ശ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന്‌ ഇ​പി​എ​ഫ്ഒ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷം 8.5 ശ​ത​മാ​നം പ​ലി​ശ​യാ​ണ് ന​ൽ​കി​യ​ത്. അം​ഗ​ങ്ങ​ളാ​യ ആ​റു​കോ​ടി​യോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് പ​ലി​ശ കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കു​മെ​ന്നും 1977-78നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​തെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും വി​ര​മി​ക്ക​ലി​ന് ശേ​ഷം ചു​രു​ങ്ങി​യ പെ​ൻ​ഷ​ൻ ആ​യ 1,000 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ക​ത്തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു. സ​ഞ്ചി​ത നി​ധി​യാ​യ 15 ല​ക്ഷം കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​റ​പ്പി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ക്ഷേ​പം ന​ട​ത്തി ഇ​പി​എ​ഫ്ഒ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ശബരിമല പൈതൃക ടൂറിസം പദ്ധതി ഇഴയുന്നു; പുരോഗതി 15% മാത്രം.

Aswathi Kottiyoor

വിദ്യാർഥികൾക്ക് നൽകിയ കപ്പലണ്ടി മിഠായിയിൽ വിഷാംശം; ലാബ് റിപ്പോർട്ട് സർക്കാരിന് കൈമാറി

Aswathi Kottiyoor

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ

Aswathi Kottiyoor
WordPress Image Lightbox