24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം കുറയുന്നു; ആശ്വസിച്ച് കേരളം.
Kerala

കോവിഡ് വ്യാപനം കുറയുന്നു; ആശ്വസിച്ച് കേരളം.

കോവിഡ് അതിതീവ്രവ്യാപ‍ന ഭീതിയിൽ നിന്നു കേരളം മെല്ലെ ആശ്വാസതീരത്തേക്ക്. ജനുവരി അവസാനം കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേ‍റെയായതോടെ സംസ്ഥാനം വീണ്ടും അടച്ചിടലി‍ലേക്കു നീങ്ങുക‍യാണെന്നു ഭീതിയുണ്ടായിരുന്നെങ്കിലും എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആശങ്ക ഒഴിവായി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കു‍ന്നവരുടെയും എണ്ണം കുറഞ്ഞു. മരണവും കുറഞ്ഞു.

കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.33% ആയതോടെ ജനജീവിതം സാധാരണ നിലയിലായി. മാ‍സ്കിലും സാനിറ്റ‍റൈസിലും മാത്ര‍മൊതുങ്ങുന്ന കോവിഡ് പ്രോട്ടോ‍ക്കോളാണ് ഇപ്പോൾ. പൊതുപരിപാടികൾക്ക് 1500 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നതു മാത്രമാണ് ഇപ്പോഴുള്ള പ്രധാന നിയന്ത്രണം. ഇനിയൊരു തരംഗം ഉടൻ ഉണ്ടായില്ലെങ്കിൽ വിപണി മുന്നോട്ടു കുതി‍ക്കുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ 82 എണ്ണത്തിൽ താഴെയും. ജനുവരി 25 ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ആയിരുന്നത് ഇൗ മാസം 11ന് 2 പേരായി കുറഞ്ഞു.

Related posts

അതിദാരിദ്ര്യ നിര്‍മാജനം: നടപ്പാക്കുന്നത് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം- മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത: മന്ത്രി

Aswathi Kottiyoor

വരുന്നു 4 ആഗോള സ്ഥാപനങ്ങൾ ; 20 ലക്ഷം പേർക്ക്‌ തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox