24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അന്തിമപട്ടികയായി ; അതിദരിദ്രർ 64,006 ; അതിജീവന പ്ലാൻ തയ്യാറാക്കും .
Kerala

അന്തിമപട്ടികയായി ; അതിദരിദ്രർ 64,006 ; അതിജീവന പ്ലാൻ തയ്യാറാക്കും .

അതിദരിദ്രരെ കണ്ടെത്താനുള്ള സംസ്ഥാന സർക്കാർ സർവേയുടെ അന്തിമപട്ടികയിൽ 64,006 കുടുംബം. സംസ്ഥാനത്ത്‌ ആകെയുള്ള 1.001 കോടി കുടുംബത്തിലെ 0.639 ശതമാനമാണിത്‌. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം, പ്രത്യേകവിഭാഗം (എസ്‌സി –-എസ്‌ടി), പ്രത്യേക ദുർബലവിഭാഗം എന്നീ ആറ്‌ പൊതുഘടകത്തെ അടിസ്ഥാനമാക്കിയാണ്‌ സർവേ നടത്തിയത്‌. മുഴുവൻ ഘടകത്തിലും മോശം സാഹചര്യത്തിലുള്ളവരെ അതിതീവ്ര ഘടകത്തിലും അൽപ്പം മെച്ചപ്പെട്ട സാഹചര്യമുള്ളവരെ തീവ്രഘടകത്തിലും ഉൾപ്പെടുത്തി. നഗരസഭാ, പഞ്ചായത്ത്‌ വാർഡുതലത്തിൽ നടന്ന ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ചയിൽ 1.18 ലക്ഷം കുടുംബത്തെയാണ്‌ ആദ്യം കണ്ടെത്തിയത്‌. സബ്‌ കമ്മിറ്റി പരിശോധനയിൽ ഇത്‌ 87,158 ആയി. പ്രാഥമിക മുൻഗണനാ പട്ടികയിൽ 73,747 ആയി. ഒടുവിൽ ഗ്രാമസഭകൾ ചേർന്ന്‌ അനർഹരെ ഒഴിവാക്കിയാണ്‌ 64,006 എന്ന അന്തിമ പട്ടികയിലെത്തിയത്‌. ഇതിൽ 43,850 എണ്ണം ഏകാംഗ കുടുംബങ്ങളാണ്‌. 9841 എണ്ണത്തിൽ രണ്ടാളും 5165 എണ്ണത്തിൽ മൂന്നാൾ വീതവുമുണ്ട്‌.
3021 കുടുംബങ്ങൾ പട്ടികവർഗത്തിൽപ്പെട്ടവരാണ്‌. പട്ടികജാതി കുടുംബങ്ങൾ 12,763. മറ്റ്‌ വിഭാഗം 48,222. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്‌.

അതിജീവന പ്ലാൻ തയ്യാറാക്കും
അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിന്‌ കുടുംബാധിഷ്ഠിത മൈക്രോ പ്ലാൻ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്ന്‌ ബജറ്റിലും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട്‌ കൂടി ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക.

Related posts

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി.

Aswathi Kottiyoor
WordPress Image Lightbox