24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വഴിയോര കച്ചവടക്കാർക്ക് സോളർ പുഷ് കാർട്ടുകൾ.
Kerala

വഴിയോര കച്ചവടക്കാർക്ക് സോളർ പുഷ് കാർട്ടുകൾ.

വഴിയോര കച്ചവടക്കാർക്കു വെളിച്ചത്തിനും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ബാറ്ററി സഹിതം സോളർ സംവിധാനങ്ങൾ സ്ഥാപിച്ച 100 സോളർ പുഷ് കാർട്ടുകൾ ലഭ്യമാക്കും. വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ആദിവാസി ഊരുകളിൽ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി രൂപ വകയിരുത്തി. ഊർജ മേഖലയുടെ ഈ വർഷത്തെ പദ്ധതി അടങ്കൽ 1152.93 കോടി രൂപ ആയിരിക്കും. ഇതിൽ 44.44 കോടി രൂപ അനെർട്ടിന് വകയിരുത്തി.

കേരളത്തിൽ ആദ്യമായി 25 കിലോ വാട്ട് ശേഷിയുളള ഹൈഡ്രോ കൈനറ്റിക് ടർബൈൻ പ്രോജക്ട് ചിറ്റൂർ ഇറിഗേഷൻ പദ്ധതിയിലെ മൂലത്തറ ഇടതുകര കനാലിൽ സ്ഥാപിക്കും. എനർജി മാനേജ്മെന്റ് സെന്ററും കെഎസ്ഇബിയും ചേർന്നുളള ഈ പദ്ധതിയുടെ ശേഷി ഭാവിയിൽ 3 മെഗാ വാട്ടായി ഉയർത്തും. ഇത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾക്ക് എനർജി മാനേജ്മെന്റ് സെന്ററിന് 9.14 കോടി രൂപ അനുവദിച്ചു.

Related posts

ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം

Aswathi Kottiyoor

ചൈൽഡ്‌ലൈൻ: കേന്ദ്ര ഫണ്ടും നിലച്ചു; ജോലി വിട്ടത് 91 പേർ

Aswathi Kottiyoor

ബക്രീദ്‌ ജൂലൈ 10ന്‌

Aswathi Kottiyoor
WordPress Image Lightbox