24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും; അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും
Kerala

‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും; അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും

കയറിക്കിടക്കാൻ ചോർന്നൊലിക്കാത്ത വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയ ‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും. അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും നിർമിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ്‌ പ്രഖ്യാപനം ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറമേകും.

ഒന്നാം പിണറായി സർക്കാരിന്റെ നവകേരള കർമ പദ്ധതികളിലെ നാല്‌ മിഷനിൽ സുപ്രധാനമായിരുന്നു ലൈഫ്‌. 2.76 ലക്ഷം വീടാണ്‌ ലൈഫ്‌ പദ്ധതിയിലൂടെ സർക്കാർ കൈമാറിയത്‌. വിശാലമായ കിടപ്പുമുറിയും ലിവിങ്‌ റൂമും ശുചിമുറിയുമെല്ലാമടങ്ങിയ മികച്ച സൗകര്യമുള്ള വീടുകളായിരുന്നു ഓരോന്നും.

ആദ്യരണ്ട്‌ ഘട്ടത്തിന്‌ ശേഷമുള്ള അപേക്ഷകരെ പരിഗണിച്ചാണ്‌ പുതിയ ഘട്ടത്തിലേക്ക്‌ കടക്കുന്നത്‌. ഹഡ്‌കോയുടെ വായ്‌പകൂടി ഉൾപ്പെടുത്തി 2022 –-23 വർഷത്തിൽ 1,06000 വീടും 2950 ഫ്ലാറ്റുമാണ്‌ ലക്ഷ്യമിടുന്നത്‌. പിഎംഎവൈ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 327 കോടി രൂപയും ഉൾപ്പെടുത്തി ആകെ വിഹിതം 1871.82 കോടി രൂപയാണ്‌.

ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയാണ്‌ നടപടികൾ പുരോഗമിക്കുന്നത്‌.

പട്ടിക ജനവിഭാഗങ്ങൾക്കൊപ്പം
പട്ടികജാതി ജനവിഭാഗങ്ങൾക്കുള്ള ഭൂമി, പാർപ്പിടം വികസന പദ്ധതി എന്നിവയ്‌ക്കായി 1935.38 കോടി രൂപ വകയിരുത്തി. ഭൂരഹിതരായവർക്ക്‌ വീടിനുള്ള ഭൂമിക്ക്‌ 180 കോടി, വീട്‌ പണി പൂർത്തീകരിക്കാനും പഠനമുറിക്കും 205 കോടി, ദുർബലവിഭാഗങ്ങളുടെ വികസന പരിപാടിക്ക്‌ 50 കോടിയും അനുവദിച്ചു. ഒരുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തിലെ പെൺകുട്ടികൾക്ക്‌ വിവാഹധനസഹായമായി 1,25,000 രൂപ വരെ നൽകും. പട്ടികജാതി വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായം, മോഡൽ റസിഡൻഷ്യൽ സ്‌കൂളിനും ഹോസ്‌റ്റലിനും കെട്ടിട നിർമാണം, പാലക്കാവ്‌ ഗവ.മെഡിക്കൽ കോളേജ്‌ നിർമാണം, യുവാക്കൾക്ക്‌ പരിശീലനം, തൊഴിൽ മാനവശേഷി വികസനം, നൈപുണ്യവികസനം എന്നിവയ്‌ക്കും തുക അനുവദിച്ചു.

പട്ടികവർഗ വിഭാഗ ക്ഷേമ പ്രവർത്തനത്തിന്‌ 735.86 കോടി വകയിരുത്തി. മുൻവർഷത്തേക്കാൾ 57.28 കോടി അധികമാണ്‌. എറണാകുളത്തെ ഗോത്രവർഗ സാംസ്‌കാരിക ഹബ്ബ്‌ പ്രകടന കലകളുടെയും പരിശീലനത്തിന്റെയും കേന്ദ്രമായി പ്രവർത്തിക്കും. ഇതടക്കം വിവര വിദ്യാഭ്യാസ വിനിമയ പദ്ധതികൾക്ക്‌ 2.2 കോടി വകയിരുത്തി.

Related posts

കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി

Aswathi Kottiyoor

സർക്കാർ നടപടികളിൽ ഹൈക്കോടതിക്ക്‌ സംതൃപ്‌തി 2 ലക്ഷം കുത്തിവയ്‌പെടുത്തു ; വളർത്തുനായകൾക്ക്‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കും*

Aswathi Kottiyoor

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി; ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox