കോവിഡിനുശേഷം കടുത്ത പ്രതിസന്ധിയിലായ കെഎസ്‌ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ വകയിരുത്തി. നഷ്‌ടം കുറയ്‌ക്കാനുള്ള നടപടിയുണ്ടാകും. കെഎസ്‌ആർടിസിക്ക് ആകെ 1822 കോടി നൽകി.
ഡിപ്പോകളിൽ സൗകര്യം വർധിപ്പിക്കാനായി 30 കോടിയും ജിപിആർഎസ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ്, സിസിടിവി സ്ഥാപിക്കൽ എന്നിവയ്‌ക്കായി 20 കോടിയും വകയിരുത്തി.50 പുതിയ ഇന്ധന പമ്പ് സ്ഥാപിക്കും. ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി, ഇലക്‌ട്രിക്കൽ വിഭാഗത്തിലേക്ക് മാറ്റാൻ 50 കോടി അനുവദിച്ചു.