23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ ക​ശു​വ​ണ്ടി ശേഖരിക്കാ​നാ​കാ​തെ ആ​റ​ളം ഫാം
Iritty

കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ ക​ശു​വ​ണ്ടി ശേഖരിക്കാ​നാ​കാ​തെ ആ​റ​ളം ഫാം

കാ​ട്ടാ​നകളുടെ ഭീ​ഷ​ണി ആ​റ​ളം ഫാ​മി​ൽ ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​വും കാ​ടു​വെ​ട്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യെ​ങ്കി​ലും കാ​ട്ടാ​ന ഭീ​തിമൂ​ലം കാ​ടുവെ​ട്ടി തെ​ളി​​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​മെ കാ​ടുവെ​ട്ടാ​ൻ ക​രാ​ർ വ്യ​വ​സ്ഥ​യി​ലും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​നപ്പേടി ​കാ​ര​ണം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കോ ക​രാ​ർ എ​ടു​ത്ത​വ​ർ​ക്കോ പ​ലഭാ​ഗ​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​ൻ പോ​ലു​മാ​യി​ട്ടി​ല്ല. ക​ശു​മാ​വ് ത​ളി​രി​ടു​ന്ന സ​മ​യ​ത്ത് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ഴും പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന​ത്. മി​ക​ച്ച ഉ​ത്പാ​ദ​ന​മു​ള്ള മേ​ഖ​ല​ക​ൾ പോ​ലും കാ​ടുക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.

കാ​ട്ടി​നു​ള്ളി​ൽ നി​ന്ന് ക​ശു​വ​ണ്ടി യ​ഥാ​സ​മ​യം ശേ​ഖ​രി​ക്കാ​ൻ ക​ഴി​ത്ത​തു മൂ​ല​മു​ള്ള ന​ഷ്ടം നാ​ൾ​ക്കുനാ​ൾ കൂ​ടിവ​രി​ക​യാ​ണ്. ഫാ​മി​ലെ ക​ശു​വ​ണ്ടി മേ​ഖ​ല​ക​ളാ​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് ബ്ലോ​ക്കു​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത് അ​വ​സ്ഥ​യാ​ണ്. നാല്പതോ​ളം ആ​ന​ക​ൾ ഫാ​മി​ലെ ക​ശു​വ​ണ്ടി തോ​ട്ട​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​യാ​നാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​തെ​ങ്കി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ എ​ട്ടും പ​ത്തും വ​രെ​യു​ള്ള ആ​ന​ക്കൂ​ട്ട​ങ്ങ​ളാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തോ​ട്ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി ന​ശി​പ്പി​ക്കു​ന്ന​തും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഫാം ​തൊ​ഴി​ലാ​ളി ആ​ന​യെ​ക്ക​ണ്ട് ഭ​യ​ന്നോ​ടുന്നതിനിടെ വീ​ണ് പ​രി​ക്കേ​റ്റു. തൊ​ഴി​ലാ​ളി​യു​ടെ സ്വ​ർണ​മാ​ല​യും ഓ​ട്ട​ത്തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ടു. കാ​ടി​നു​ള്ളി​ൽ മ​റ​ഞ്ഞു നി​ൽ​ക്കു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ വ​ള​രെയ​ടു​ത്ത് എ​ത്തി​യാ​ൽ മാ​ത്ര​മെ കാ​ണാ​നാ​കൂ. ക​ഴി​ഞ്ഞ വ​ർ​ഷം 180 ട​ൺ ക​ശു​വ​ണ്ടി​യാ​ണ് ഫാ​മി​ൽ വി​ള​ഞ്ഞ​ത്. ഇ​ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 55 ട​ൺ​ ഓ​ളം അ​ധി​ക​മാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ലു​ള്ള ഉ​ത്പാ​ദ​നം ഇ​ക്കു​റി​യും പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് കാ​ട്ടാ​ന ഭീ​ഷ​ണി പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്.

ക​ശു​വ​ണ്ടി ശേ​ഖ​ര​ണം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ൻ ആ​ശ്വാ​സ​മാ​ണ്. ഉ​ത്പാ​ദ​നം മി​ക​ച്ച നി​ല​യി​ൽ എ​ത്തു​മ്പോ​ൾ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​രേ​യും തൊ​ഴി​ലാ​ളി​ക​ളാ​യി നി​യോ​ഗി​ക്കും. പ​ല​രും കു​ടും​ബ സ​മേ​ത​മാ​ണ് ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ എ​ത്തു​ക. 30 കി​ലോ​മു​ത​ൽ 50കി​ലോ​വ​രെ ശേ​ഖ​രി​ക്കു​ന്ന​വ​രു​ണ്ട്. ശ​രാ​ശ​രി 300രൂ​പ മു​ത​ൽ 750രൂ​പ​വ​രെ കൂ​ലി​യാ​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ന ഭീ​ഷ​ണി കാ​ര​ണം പ​ല​രും ഈ ​ജോ​ലി​ക്കു വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.

Related posts

പുഴക്കരയിൽ സൂക്ഷിച്ച 95 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടി ഹൈസ്‌ക്കൂൾ സൊസെറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം

Aswathi Kottiyoor

കളരിയിലെ വേറിട്ട പ്രവർത്തനം ശ്രീജയന്‍ ഗുരിക്കള്‍ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox