കീഴ്പള്ളി: സിഎച്ച്സിയുടേയും ആറളം പഞ്ചായത്തിന്റേയും മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ 14 ന് സൗജന്യ കാന്‍സര്‍ രോഗനിര്‍ണയവും ബോധവത്കരണവും സംഘടിപ്പിക്കുന്നു. കീഴ്പള്ളി സിഎച്ച്സിയില് രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്യും.
മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോ. ഹര്‍ഷ ഗംഗാധരന് ക്ലാസെടുക്കും. ആരംഭത്തിലേ കണ്ടെത്തിയാല്‍ കാൻസര്‍രോഗം പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്നും ജനങ്ങളുടെ ഭയം മൂലമാണ് പരിശോധനയ്ക്ക് വിധേയരാകാത്തതെന്നും ഇത് മാറ്റിയെടുക്കാനാണ് ഇത്തരം ക്യാന്പുകള്‍ നടത്തുന്നതെന്നും സിഎച്ച്സിയില് എല്ലാ വ്യാഴാഴ്ചകളിലും കാന്‍സര്‍ രോഗം ആരംഭത്തിലെ കണ്ടെത്തുന്നതിനുള്ള ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സദാനന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
previous post