എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശനിരക്ക് വെട്ടികുറച്ചു. 8.5 ൽ നിന്ന് 8.1 ശതമാനമായാണ് പലിയ കുറച്ചത്. ഗുവാഹത്തിയിൽ നടന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണു തീരുമാനം.
പലിശ നിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. 2021 മാർച്ചിൽ നടന്ന സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗത്തിലാണ് 2020-21 വർഷത്തിലേക്ക് 8.5 പലിശ നിരക്കു തീരുമാനിച്ചത്.