കേളകം: പഞ്ചായത്തില്‍ കണിച്ചാര്‍ വില്ലേജ് പരിധിയില്‍ വരുന്ന പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു. കേളകം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ വില്ലേജ് ഓഫീസര്‍ ബിജി ജോണ്‍, അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ ശ്രീജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, കേളകം പഞ്ചായത്തില്‍ കണിച്ചാര്‍ വില്ലേജ് പരിധിയില്‍ വരുന്ന പട്ടയം ലഭിക്കാത്ത ആളുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പട്ടയം ഇല്ലാത്തതിന്റെ കാരണങ്ങളും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.
previous post