24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇനി 5ജി തരംഗം; ലീഡര്‍ഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു
Kerala

ഇനി 5ജി തരംഗം; ലീഡര്‍ഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇനി 5ജി തരംഗത്തിന്റെ നാളുകള്‍. 5ജി നെറ്റ്വര്‍ക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഡിജിറ്റല്‍ വിപുലീകരണത്തിന്റെ ഭാഗമായി 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. 2022 കേന്ദ്ര ബജറ്റിലും 5ജി നെറ്റുവര്‍ക്കുകള്‍ മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനും സേവന രംഗത്ത് മുന്നിലെത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. 5 ജി വിപ്ലവത്തിന്റെ മുന്‍നിരയിലെത്തുന്നതിനുള്ള സവിശേഷ ഘടകങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ നടക്കുന്ന 5ജി വിപ്ലവത്തില്‍ രാജ്യത്തെ കേരളത്തെ മുന്‍നിരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കെ ഫോണ്‍ സംവിധാനം ശക്തിപ്പെടുത്തും.

തിരുവനന്തപുരം- കൊല്ലം, എറണാകുളം- കൊരട്ടി, എറണാകുളം- ചേര്‍ത്തല, കോഴിക്കോട്- കണ്ണൂര്‍ തുടങ്ങിയ വിപുലീകൃത ഐടി ഇടനാഴികളിലാണ് 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് ആദ്യം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

Related posts

വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യം

Aswathi Kottiyoor

വൈദ്യുതി ബില്ലിൻ്റെ പേരില്‍ തട്ടിപ്പ്..! ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

Aswathi Kottiyoor

ലൈംഗികാതിക്രമക്കേസ്‌: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox