24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തൊടുപുഴയിൽ ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു
Kerala

തൊടുപുഴയിൽ ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു

തൊടുപുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു.വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് കൊല്ലപ്പെട്ടത്.ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ കൊലപാതക ശേഷം വാഴക്കുളം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.ഇന്നലെ വൈകിട്ട് ഏഴു മണിയോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലായിരുന്നു സംഭവം.
ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു.അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ ഇതിനെ എതിര്‍ത്തു.ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീന്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം.

Related posts

നിപാ: രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ല; പുതിയ പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor

ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox