25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ക്ലാസിനു പുറത്ത് മാസ്ക്ക് വേണ്ട; വിദ്യാർഥികൾക്ക് ഇളവുകളുമായി അബുദാബി.
Kerala

ക്ലാസിനു പുറത്ത് മാസ്ക്ക് വേണ്ട; വിദ്യാർഥികൾക്ക് ഇളവുകളുമായി അബുദാബി.

അബുദാബിയിലെ സ്‌കൂളുകളിലെ വിദ്യാർഥികൾ കളിക്കാനോ മറ്റോ ക്ലാസിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. സ്‌കൂളുകൾക്കായുള്ള കോവിഡ് 19 പ്രോട്ടോക്കോളിലെ മാറ്റങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനം. ഇന്ന് സ്വകാര്യ സ്‌കൂളുകൾക്കായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പുറത്തിറക്കിയ സർക്കുലറിൽ, വിദ്യാർഥികൾക്ക് തുറസ്സായ സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കലും നിർബന്ധമില്ലെന്ന് വ്യക്തമാക്കി.

അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. മുൻപ് സ്‌കൂളിന്റെ എല്ലാ മേഖലകളിലും മാസ്‌കും ശാരീരിക അകലം പാലിക്കലും നിർബന്ധമായിരുന്നു. പുതിയ നിബന്ധനകൾ അനുസരിച്ച്, ഗ്രേഡ് -2 ലും അതിനു മുകളിലുമുള്ള വിദ്യാർഥികൾ ഇപ്പോഴും ക്ലാസിനകത്ത് മാസ്ക് ധരിക്കണം. എന്നാൽ സ്‌കൂൾ കോമ്പൗണ്ടിൽ അവ നീക്കം ചെയ്യാം.

സ്‌കൂൾ കായിക പരിപാടികളും മത്സരങ്ങളും എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും പുനഃരാരംഭിക്കാം. സ്‌കൂളിലെ പരിപാടികളും മറ്റു പ്രവർത്തനങ്ങളും 90 ശതമാനത്തിൽ കൂടാത്ത ശേഷിയോടെ പുനഃരാരംഭിക്കാവുന്നതാണ്. സ്‌കൂൾ ബസുകൾക്ക് ഇപ്പോൾ 100 ശതമാനം ശേഷിയിൽ സർവീസ് നടത്താം.

എന്തൊക്കെ ബാധകമാണ്?

∙ കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് ക്വാറന്റീന്‍ ആവശ്യമില്ല. എന്നാൽ അവർ 1, 4 ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകണം.

∙ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയ 18 വയസും മുകളിലുമുള്ളവർ (അധ്യാപകരും ഇതര ജീവനക്കാരുമടക്കം) ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ആദ്യത്തെ അഞ്ചു ദിവസവും പരിശോധന നടത്തണം.

Related posts

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

Aswathi Kottiyoor

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ

Aswathi Kottiyoor

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി; ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox