22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാളെ ബജറ്റ് ; 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച
Kerala

നാളെ ബജറ്റ് ; 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച

പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. ഫെബ്രുവരി 18ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ നാലാം സമ്മേളനം ആരംഭിച്ചത്‌. അംഗമായിരുന്ന പി ടി തോമസിന്‌ ആദരാഞ്ജലി അർപ്പിച്ച്‌ രണ്ടാംദിനം പിരിഞ്ഞു. തുടർന്ന്‌ മൂന്നു ദിവസങ്ങളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിൽ ചർച്ച നടന്നു. വെള്ളി രാവിലെ ഒമ്പതിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്‌ ബജറ്റ്‌ അവതരിപ്പിക്കും.

അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോർട്ടും സമർപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിൽ ചർച്ച. പതിനേഴിന്‌ നടപ്പുവർഷത്തെ അന്തിമ ഉപധനാഭ്യർഥനകളും മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച ചെയ്‌ത്‌ പാസാക്കും. 2022ലെ ധനവിനിയോഗ ബില്ലും പാസാക്കി ഈ സമ്മേളനം പിരിയും.
ബജറ്റ്‌ അവതരിപ്പിച്ചത്‌ 19 പേർ
കേരള നിയമസഭയിൽ ബജറ്റ്‌ അവതരിപ്പിച്ചത്‌ 19 പേർ. കെ എം മാണിയാണ്‌ ‌മുന്നിൽ.‌ 13 ബജറ്റ്‌ അവതരിപ്പിച്ചു. തോമസ്‌ ഐസക്‌ തൊട്ടുപിന്നിൽ–- 12 തവണ. ടി ശിവദാസമേനോൻ, ആർ ശങ്കർ എന്നിവർ ആറു തവണയും. വി വിശ്വനാഥ മേനോനും ഉമ്മൻചാണ്ടിയും അഞ്ചുവീതം ബജറ്റ്‌ അവതരിപ്പിച്ചു. സി അച്യുതമേനോനും കെ ശങ്കരനാരായണനും പി കെ കുഞ്ഞിനും നാലുതവണവീതം അവസരമുണ്ടായി. ഡോ. കെ ജി അടിയോടി മൂന്നുതവണയും സി വി പത്മരാജൻ രണ്ടു പ്രാവശ്യവും അവതരിപ്പിച്ചു. എൻ കെ ശേഷൻ, കെ ടി ജോർജ്‌, സി എച്ച്‌ മുഹമ്മദ്‌ കോയ, എം കെ ഹേമചന്ദ്രൻ, എസ്‌ വരദരാജൻനായർ, ഇ കെ നായനാർ, വക്കം പുരുഷോത്തമൻ എന്നിവർ ഒരു തവണ അവസരം ലഭിച്ചവരാണ്‌.

Related posts

ഈ നമ്പര്‍ കയ്യിലുണ്ടോ? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലും കിട്ടും.

Aswathi Kottiyoor

കെ. ​റെ​യി​ൽ ഡി​പി​ആ​ർ അ​പൂ​ർ​ണം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി​യു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്

Aswathi Kottiyoor

പൊതു ആസ്‌തിവിൽപ്പന ഉപേക്ഷിക്കുക ; പ്രധാനമന്ത്രിക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ കത്ത്.

Aswathi Kottiyoor
WordPress Image Lightbox