24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • ഫോണും നെറ്റും ഇല്ലാതെ പണം കൈമാറാം; യു​പി​ഐ സേ​വ​ന​ത്തി​ന് തു​ട​ക്കം
Kerala

ഫോണും നെറ്റും ഇല്ലാതെ പണം കൈമാറാം; യു​പി​ഐ സേ​വ​ന​ത്തി​ന് തു​ട​ക്കം

സ്മാ​ർ​ട്ട് ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും ഇ​ല്ലാ​ത്ത​വ​ർ​ക്ക് സാ​ധാ​ര​ണ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നും ബാ​ങ്ക് ബാ​ല​ൻ​സ് അ​റി​യു​ന്ന​തി​നു​മു​ള്ള യു​പി​എ 123 പേ ​സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​യ ഗൂ​ഗി​ൾ പേ, ​ഫോ​ണ്‍ പേ, ​പേ​യ്ടി​എം എ​ന്നി​വ​യി​ൽ പ​ണം ഇ​ട​പാ​ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന യു​പി​ഐ (യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ്) സേ​വ​നം ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഉ​പ​യോ​ഗി​ക്കു​ക.

റി​സ​ർ​വ് ബാ​ങ്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന യു​പി​ഐ 123 പേ ​സം​വി​ധാ​നം രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം.

ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഇ​ല്ലാ​ത്ത സാ​ധാ​ര​ണ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന 40 കോ​ടി​യി​ൽ അ​ധി​കം പേ​ർ രാ​ജ്യ​ത്ത് ഉ​ണ്ടെന്നാ​ണ് ക​ണ​ക്കു​ക​ൾ.

Related posts

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; 390 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

Aswathi Kottiyoor

വന്ദേഭാരതിന് കേരളത്തില്‍ പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

Aswathi Kottiyoor

ചൊ​വ്വാ​ഴ്ച​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി

Aswathi Kottiyoor
WordPress Image Lightbox