24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുമായി കേരളം
Kerala

വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുമായി കേരളം

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ൽ നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്. ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌​ട്ര വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കാ​ര​വ​ൻ ടൂ​റി​സം ഉ​ൾ​പ്പ​ടെ​യു​ള്ള പു​ത്ത​ൻ പ​ദ്ധ​തി​ക​ളാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഒ​രേ സ്ഥ​ല​ത്തുത​ന്നെ താ​മ​സി​ക്കേ​ണ്ടി വ​രു​ന്ന​തി​ലു​ള്ള വി​ര​സ​ത ഒ​ഴി​വാ​ക്കാ​ൻ ഹോം​സ്റ്റേ, ഡ്രൈ​വ് ഹോ​ളി ഡേ​യ്സ്, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര സ്പോ​ട്ടു​ക​ൾ എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ടൂ​റി​സം മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ പ​റ​ഞ്ഞു.

അ​വ​ത​രി​പ്പി​ച്ച് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ കാ​ര​വ​ൻ കേ​ര​ള​യ്ക്കു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. ഹ​ണി​മൂ​ണ്‍ ടൂ​റി​സ​ത്തി​നു പ​റ്റി​യ മി​ക​ച്ച സ്ഥ​ല​മാ​യി കേ​ര​ളം മാ​റി​യി​ട്ടു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യി​ൽ മ​റ്റാ​രെ​യും അ​നു​ക​രി​ക്കാ​തെ മ​റ്റു​ള്ള​വ​ർ കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യും വി​പു​ല​മാ​യ പ​ല പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ടൂ​റി​സം മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ക്കാ​ര്യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം കേ​ര​ള ടൂ​റി​സം വ​ർ​ഷ​മാ​ണ്. കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ, കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട്, ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ മി​ക്ക​വാ​റും ഒ​രു വ​ർ​ഷം ഇ​വി​ടെ​ത്ത​ന്നെ ത​ങ്ങാ​നി​ട​യു​ണ്ട്. അ​തി​നു​പു​റ​മേ, വി​വി​ധ സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ള​ക​ളും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ടൂ​റി​സം ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഹൗ​സ് ബോ​ട്ട് യാ​ത്ര, കാ​ര​വ​ൻ താ​മ​സം, വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ താ​മ​സം, പ്ലാ​ന്‍റേ​ഷ​ൻ സ​ന്ദ​ർ​ശ​നം, ഹോം ​സ്റ്റേ, ന​ഗ​ര ജീ​വി​താ​നു​ഭ​വം, ആ​യു​ർ​വേ​ദ ചി​കി​ത്സ, ഗ്രാ​മീ​ണ യാ​ത്ര​ക​ൾ, ട്രെ​ക്കിം​ഗ് തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കെ​ടി​ഡി​സി എം​ഡി വി. ​വിഘ്‌നേശ്വരി പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​റ്റ​റേ​നി​യ​ൻ ടൂ​റി​സം മാ​ർ​ക്ക​റ്റ്, ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന ബി​ഐ​ടി, ഒ​ടി​എം മും​ബൈ, ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് ഏ​ഷ്യ​ൻ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ക്സേ​ഞ്ച് എ​ന്നീ പ​രി​പാ​ടി​ക​ളി​ലും ടൂ​റി​സം വ​കു​പ്പ് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് കൂ​ടാ​തെ മാ​ഡ്രി​ഡി​ലും മി​ലാ​നി​ലും ബി​സി​ന​സ് ടു ​ബി​സി​ന​സ് മീ​റ്റിം​ഗു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

Related posts

മത്സ്യമേഖലയ്‌ക്ക്‌ കൈത്താങ്ങുമായി സർക്കാർ; 1,59,481 കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം, 47.84 കോടി അനുവദിച്ചു

Aswathi Kottiyoor

വൈദ്യുതിക്ഷാമം, കൊള്ള ; ഇടപെട്ട്‌ റഗുലേറ്ററി കമീഷൻ

Aswathi Kottiyoor

ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകും: മന്ത്രി ജി.ആർ. അനിൽ

WordPress Image Lightbox