24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ടെലികോം ജില്ലയിൽ ഒന്നരലക്ഷംപേർ ബിഎസ്‌എൻഎൽ ഉപേക്ഷിച്ചു
Kerala

ടെലികോം ജില്ലയിൽ ഒന്നരലക്ഷംപേർ ബിഎസ്‌എൻഎൽ ഉപേക്ഷിച്ചു

സ്വകാര്യ കരാറുകാരുടെ പിടിപ്പുകേടുമൂലം രണ്ടുവർഷത്തിനിടെ എറണാകുളം ടെലികോം ജില്ലയിൽമാത്രം ബിഎസ്‌എൻഎല്ലിന്‌ നഷ്ടമായത്‌ ഒന്നരലക്ഷത്തിലേറെ ഉപയോക്താക്കളെ. കരാറുകാരുടെ അലംഭാവംമൂലം ലാൻഡ്‌ഫോൺ, ബ്രോഡ്‌ബാൻഡ്‌ സേവനങ്ങളിലുണ്ടായ വീഴ്ചയാണ്‌ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിന്‌ കാരണം. ലാൻഡ്‌ഫോൺ, ബ്രോഡ്‌ബാൻഡ്‌ സർവീസ്‌, ഓഫീസുകളുടെ അറ്റുകുറ്റപ്പണി തുടങ്ങിയവയാണ്‌ മാനേജ്‌മെന്റ്‌ പുറംകരാർ നൽകിയത്‌.

രണ്ടു വർഷത്തിലേറെയായി കരാറുകാർ ഭൂരിഭാഗം തൊഴിലാളികളുടെയും ഇഎസ്‌ഐ, ഇപിഎഫ്‌ വിഹിതം അടച്ചിട്ടില്ല. ഒരു വിഭാഗം തൊഴിലാളികൾക്ക്‌ നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാലുമുതൽ അഞ്ചുലക്ഷം രൂപവരെയാണ്‌ ഓരോ കരാറുകാരനും മാസലാഭം. എന്നാൽ, തൊഴിലാളികൾക്ക്‌ കൂലി പതിനയ്യായിരത്തിൽ താഴെ മാത്രം. കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടും ബിഎസ്‌എൻഎൽ മാനേജ്‌മെന്റ്‌ വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധം വ്യാപകമാണ്‌. ഉപയോക്താക്കളുടെ പരാതികൾ കൃത്യമായി പരിഹരിക്കാതായതോടെ അവർ കണക്‌ഷൻ ഉപേക്ഷിച്ചുതുടങ്ങി. ടെലികോം ജില്ലയിൽ 2.35 ലക്ഷത്തിനടുത്ത്‌ കണക്‌ഷനുണ്ടായിരുന്നത്‌ ഒരുലക്ഷത്തോളമായി ചുരുങ്ങി. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ്‌ ഉൾപ്പെടുന്ന എറണാകുളം ടെലികോം ജില്ലയിൽ അഞ്ച്‌ പുറംകരാറുകൾ നൽകിയത്‌ കേരളത്തിനു പുറത്തുള്ള കമ്പനികൾക്ക്‌. 32 ക്ലസ്റ്ററായി തിരിച്ചാണ്‌ ഇവയുടെ പ്രവർത്തനമേഖല നിശ്ചയിച്ചത്‌. ഒരു ക്ലസ്റ്ററിൽ 3000 മുതൽ 10,000 വരെ കണക്‌ഷനുണ്ട്‌. ഓഫീസുകളിലെ അറ്റകുറ്റപ്പണിയും കരാറുകാർ നടത്തിയില്ല. ഇതിനുവേണ്ട സാമഗ്രികൾ അടക്കം കരാറുകാർ വാങ്ങണമെന്നാണ്‌ വ്യവസ്ഥ. അതിനുള്ള തുകയും അനുവദിച്ചു. എന്നാൽ, പണി നടത്താതെയും പഴയ സാമഗ്രികൾ മാറ്റാതെയും പല ഓഫീസുകളും തകർച്ചയുടെ വക്കിലെത്തി.
ടെൻഡറിൽ പങ്കെടുക്കാൻ അർഹതയില്ലാത്ത ആളുകൾക്കാണ്‌ കരാർ അനുവദിച്ചതെന്നും മാനേജ്‌മെന്റിനും കരാറുകാർക്കുമിടയിൽ അഴിമതി നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്‌. ഫെബ്രുവരി മൂന്നിന്‌ അവസാനിച്ച ഒരു ടെൻഡർ ആറു മാസംകൂടി നീട്ടിനൽകിയത്‌ ഇതിനു തെളിവാണെന്ന്‌ കരാർ ജീവനക്കാർ പറയുന്നു.

Related posts

4 ട്രെയിൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor

ഭാ​ര​ത് ജോ​ഡോ ഇ​ന്ന് കേ​ര​ളം ക​ട​ക്കും

Aswathi Kottiyoor

കോ​വി​ഡ്; സം​സ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

Aswathi Kottiyoor
WordPress Image Lightbox