22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മീ​ഡി​യ വ​ണ്‍ വി​ല​ക്ക്: സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ
Kerala

മീ​ഡി​യ വ​ണ്‍ വി​ല​ക്ക്: സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ

മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ. ചാ​ന​ലി​ന്‍റെ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.

ചാ​ന​ലി​നെ വി​ല​ക്കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചാ​ന​ൽ ഉ​ട​മ​ക​ളോ, ജീ​വ​ന​ക്കാ​രോ ഒ​രു ഘ​ട്ട​ത്തി​ലും രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് എ​തി​രാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ചൂ​ണ്ടിക്കാ​ട്ടി. മ​റു​പ​ടി​ക്ക് പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം വി​ല​ക്കി​യ​ത് 320ഓ​ളം ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ലി​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

ഇ​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ചാ​ന​ലി​ന്‍റെ ഹ​ർ​ജി സു​പ്രീം​ കോ​ട​തി വ്യാഴാഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.

Related posts

പരക്കെ മഴ തുടരും; എട്ട്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

Aswathi Kottiyoor

കോവാക്സിന്‍ കുട്ടികള്‍ക്കും; യുഎസ്സില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്.

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox