24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സിനിമാ സംഘടനകൾ അതിജീവിതയ് ക്കൊപ്പം നിൽക്കണം: കെ കെ ശൈലജ
Kerala

സിനിമാ സംഘടനകൾ അതിജീവിതയ് ക്കൊപ്പം നിൽക്കണം: കെ കെ ശൈലജ

താൻ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയ്യാറായത്‌ വലിയ മാറ്റമാണെന്നും സിനിമാസംഘടനകൾ അവൾക്കൊപ്പം നിൽക്കണമെന്നും കെ കെ ശൈലജ എംഎൽഎ പറഞ്ഞു. താരസംഘടന അമ്മയുടെ വനിതാദിനാഘോഷം “ആർജവ–-2022′ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശൈലജ. എല്ലാ മേഖലയിലും പരാതിപരിഹാര സെൽ വേണം. പരാതി പറയാൻ സ്ത്രീകളും അത്‌ കേൾക്കാൻ സംഘടനകളും തയ്യാറാകണം. പരാതി പറയാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ ഉടനടി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു.

അമ്മ വൈസ്‌ പ്രസിഡന്റ്‌ ശ്വേത മേനോൻ അധ്യക്ഷയായി. മുതിർന്ന നടിമാരെ ചടങ്ങിൽ ആദരിച്ചു. ആർ ശ്രീലേഖ, ഷബാനിയ അജ്മൽ, രചന നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. സിനിമാ മേഖലയിൽ പോഷ്‌ ആക്ട്‌ സംബന്ധിച്ച്‌ അഡ്വ. ടീന ചെറിയാൻ സംസാരിച്ചു. വനിതകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ അമ്മ പ്രസിഡന്റ്‌ മോഹൻലാൽ ഉദ്‌ഘാടനം ചെയ്തു.

Related posts

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പായലിൽനിന്ന് ഇന്ധനം: ജാർഖണ്ഡ് എൻജിനിയറെ ക്ഷണിച്ച് കേരളം

Aswathi Kottiyoor
WordPress Image Lightbox