ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മന്ത്രി വീണ ജോര്‍ജ് രംഗത്ത്. അതിജീവിതയ്ക്കെതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. ‘പോയി ചത്തുകൂടെ’ എന്ന നടിയുടെ പോസ്റ്റിലെ ഒരു കമന്റെന്ന് ചൂണ്ടികാട്ടിയാണ് വീണ ജോര്‍ജ് പ്രതികരിച്ചത്.
ചിലരുടെ കമന്റുകളും നിലപാടും പ്രതിഷേധാര്‍ഹമാണ്. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പരാമര്‍ശത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചില്‍ വേദനിപ്പിച്ചെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവര്‍ നമുക്കിടയില്‍ ഉണ്ടെന്നും അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയില്‍ മന്ത്രി പറഞ്ഞു.